അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 22ന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചന പണിമുടക്കിന് മുന്നോടിയായി വടക്കന്‍ മേഖല സമര സന്ദേശ വാഹന പ്രചരണ ജാഥ നടന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സഖാവ് ആര്‍. സുശീലന്‍ ഉദ്ഘാടനം ചെയ്തു.
പൂഞ്ഞാര്‍ തെക്കേക്കര ,ഈരാറ്റുപേട്ട, ളാലം ബ്ലോക്ക്, മീനച്ചില്‍ താലൂക്ക് ഓഫീസ്, മരങ്ങാട്ടുപള്ളി, ഉഴവൂര്‍ ബ്ലോക്ക് ഓഫീസ്, കുറവിലങ്ങാട് സിവില്‍ സ്റ്റേഷന്‍,എന്നീ സ്ഥലങ്ങളില്‍ ജാഥപര്യടനം നടത്തി.ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ശ്രീകുമാര്‍ ജാഥാ ക്യാപ്റ്റനും എ.കെ. എസ്. ടി. യു. ജില്ലാ സെക്രട്ടറി വി,എസ്, ജോഷി,വൈസ് ക്യാപ്റ്റനും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എസ് കൃഷ്ണകുമാരി മാനേജരും ആയിട്ടുള്ള ജാഥക്ക് ആവേശോജ്വലമായ സ്വീകരണങ്ങളാണ് ലഭിച്ചത്. എഡി അജീഷ്, എസി രാജേഷ്, പ്രീതി പ്രഹ്ലാദ്, ഏലിയാമ്മ ജോസഫ്, എം വി സുനീഷ്,എസ് കൃഷ്ണകുമാരി എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍പ്രസംഗിച്ചു.
0 Comments