അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിക്ടറി ഡേ ആഘോഷം നടന്നു. ചാണ്ടി ഉമ്മന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിവിധമത്സരങ്ങളിലും സമ്മാനങ്ങള്‍ നേടിയ കുട്ടികള്‍ക്ക് MLA സര്‍ട്ടിഫിക്കറ്റും മെമെന്റോയും വിതരണം ചെയ്തു.
അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡണ്ട് സീന ബിജുനാരായണന്‍ , വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം, സ്‌കൂള്‍ മാനേജര്‍ റവ. ഫാ .ആന്റണി കിഴക്കേ വീട്ടില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൈരാജ് വര്‍ഗീസ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷൈനി കുര്യാക്കോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികളുംനടന്നു.
0 Comments