കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തിന്റെ 2025-2026 വര്‍ഷത്തെ വികസന സെമിനാര്‍ നടന്നു. ഉഴവൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോക്ടര്‍ സിന്ധുമോള്‍ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.
കരട് പദ്ധതി രേഖ വികസന കാര്യ ചെയര്‍ പേഴ്‌സണ്‍ സച്ചിന്‍ സദാശിവന്‍ അവതരിപ്പിച്ചു.ബ്ലോക്ക് മെമ്പര്‍ ജീനാ സിറിയക്, മെമ്പര്‍മാരായ ജാന്‍സി ജോര്‍ജ്, ശശിധരന്‍ നായര്‍ ജോസ് കൊടിയന്‍പുരയിടം, ബീന തോമസ്, പ്രവീണ്‍ പ്രഭാകര്‍ മത്തായി മാത്യു, ഷിബു ജോര്‍ജ് . പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments