Breaking...

9/recent/ticker-posts

Header Ads Widget

പാലാ വെള്ളിയേപ്പള്ളില്‍ വി.ജെ ബേബിയെ KM മാണി ഫൗണ്ടേഷന്‍ ആദരിച്ചു.



രാജ്യത്തെ മികച്ച കര്‍ഷകനുള്ള മില്യനയര്‍ ഫാര്‍മര്‍ ഓഫ് ഇന്‍ഡ്യ ദേശീയ പുരസ്‌കാരം നേടിയ പാലാ വെള്ളിയേപ്പള്ളില്‍ വി.ജെ ബേബിയെ KM മാണി ഫൗണ്ടേഷന്‍ ആദരിച്ചു. VJ ബേബി രാജ്യത്തെ കര്‍ഷകര്‍ക്ക്  മാതൃകയാണെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ മാന്ദ്യം നേരിടുകയും കര്‍ഷകര്‍ കൃഷിയില്‍ നിന്നും പിന്തിരിഞ്ഞുവരുന്ന കാലഘട്ടത്തില്‍ തന്റെ കൃഷിയിടത്തെ പരമാവധി വിജയത്തിലെത്തിച്ച വി.ജെ ബേബി കര്‍ഷകര്‍ക്ക് പുതിയ ആവേശം നല്‍കുന്നതായി ജോസ് കെ മാണി പറഞ്ഞു. 




പാലായില്‍  നടന്ന ലളിതമായ ചടങ്ങില്‍ വി.ജെ ബേബിക്ക് കെ.എം മാണി ഫൗണ്ടേഷന്റെ ആദരം സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജോസ്‌കുട്ടി പൂവേലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ല പഞ്ചായത്ത് അംഗം പി.എം മാത്യു, ബേബി ഉഴുത്തുവാല്‍, ആന്റോ പടിഞ്ഞാറേക്കര, ബൈജു കൊല്ലംപറമ്പില്‍, ജയ്‌സണ്‍ മാന്തോട്ടം, ടോമി തകടിയേല്‍, ജീഷോ ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments