Breaking...

9/recent/ticker-posts

Header Ads Widget

വി.കെ കുര്യന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും വ്യാഴാഴ്ച നടക്കും.



പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയും അധ്യാപകനുമായിരുന്ന വി.കെ കുര്യന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും വ്യാഴാഴ്ച കുറവിലങ്ങാട് PD പോള്‍ സ്മാരക ഹാളില്‍ നടക്കും. മാത്യു കുഴല്‍നാടന്‍ MLA ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5ന് നടക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി അധ്യക്ഷനായിരിക്കും. KPCC എക്‌സിക്യൂട്ടീവ് അംഗം അഡ്വ. ടോമി കല്ലാനി അനുസ്മരണ പ്രഭാഷണം നടത്തും. മോന്‍സ് ജോസഫ് MLA, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി തുടങ്ങിയവര്‍ പ്രസംഗിക്കും.


.


. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, DCC  പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള VK കുര്യന്റെ സ്മരണാര്‍ത്ഥം മികച്ച ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡ് സ്വരുമ പാലിയേറ്റീവ് കെയറിന് നല്‍കും. കാല്‍ലക്ഷം രൂപയുടെ അവാര്‍ഡ് DCC പ്രസിഡന്റ് നാട്ടകം സുരേഷില്‍ നിന്നും സ്വരുമ ഭാരവാഹികള്‍ ഏറ്റു വാങ്ങും. കഴിഞ്ഞ  ഒരു വ്യാഴവട്ടക്കാലമായി കാഞ്ഞിരപ്പള്ളി  കേന്ദ്രീകരിച്ച് സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വരുമ പാലിയേറ്റീവ് കെയര്‍ കുറവിലങ്ങാട് മേഖലയില്‍ നടത്തിയ  പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി, വി.കെ കുര്യന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹി അഡ്വ. ജോര്‍ജ് കുര്യന്‍, മുന്‍ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ബാബു തൂമ്പുങ്കല്‍, എം.കെ ഇന്ദുചൂഡന്‍, ജനറല്‍ സെക്രട്ടറി ഷാജി പുതിയിടം, ഭാരവാഹികളായ ജയ്സണ്‍ മണലേല്‍, സിബി ഓലിക്കല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments