Breaking...

9/recent/ticker-posts

Header Ads Widget

അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല പുരുഷവിഭാഗം വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മദ്രാസ് യൂണിവേഴ്‌സിറ്റി ജേതാക്കളായി



പാലാ സെന്റ് തോമസ് കോളേജില്‍ നടന്ന അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല പുരുഷവിഭാഗം വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മദ്രാസ് യൂണിവേഴ്‌സിറ്റി ജേതാക്കളായി.  മദ്രാസ് യൂണിവേഴ്‌സിറ്റി എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് കേരള യൂണിവേഴ്‌സിറ്റിയെ തകര്‍ത്താണ് അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല കിരീടം ചൂടിയത്. സ്‌കോര്‍ 25-21, 25-20, 25-22. വെങ്കല മെഡല്‍ പോരാട്ടത്തില്‍ എസ്.ആര്‍.എം യൂണിവേഴ്‌സിറ്റി ചെന്നൈ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക്  കുരുക്ഷേത്ര യൂണിവേഴ്‌സിറ്റിയെ കീഴടക്കി. സ്‌കോര്‍ 25-16,  25-21, 25-19. 
 


ടൂര്‍ണമെന്റിലെ മികച്ച അറ്റാക്കറായി മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ ജെറി ഡാനിയേലിനെയും, ബെസ്റ്റ് സെറ്ററായി നെഞ്ചില്‍ സൂര്യയും, വെസ്റ്റ് ലിബറോ ആയി കേരള യൂണിവേഴ്‌സിറ്റിയുടെ സഞ്ജയ് മണികണ്ഠനെയും ചാമ്പ്യന്‍ഷിപ്പിലെ താരമായി കേരള യൂണിവേഴ്‌സിറ്റിയുടെ മുഹമ്മദ് ജാസിമിനെയും തിരഞ്ഞെടുത്തു. കെ.ടി സേവ്യര്‍ ഐ.ആര്‍.എസ്, ഡോ ജോജി അലക്‌സ്, ഡോ സുമേഷ് എ.എസ്, ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, ഡോ സിബി ജയിംസ്, ഡോ സാല്‍വിന്‍ കാപ്പിലി പറമ്പില്‍, ഫാ മാത്യു ആലപ്പാട്ട് മേടയില്‍ എന്നിവര്‍ ചേര്‍ന്ന് ജേതാക്കള്‍ക്ക്  ട്രോഫികള്‍ സമ്മാനിച്ചു.

Post a Comment

0 Comments