കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ വ്യാപാര സംരക്ഷണ സന്ദേശ യാത്രയ്ക്ക് പാലായില്‍ സ്വീകരണം നല്‍കി. ജാഥാ ക്യാപ്റ്റനും സമിതി സംസ്ഥാന സെക്രട്ടറിയുമായ ഇ.എസ് ബിജുവിന്റെ നേതൃത്വത്തില്‍ ജനുവരി 13 ന് കാസര്‍കോട്ടു നിന്നും ആരംഭിച്ച ജാഥയാണ് വിവിധ ജില്ലകളിലെ സ്വീകരണം ഏറുവാങ്ങി കോട്ടയം ജില്ലയിലെത്തിയത്. ചെറുകിട വ്യാപാരമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, GST യിലെ അപാകതകള്‍ പരഹരിക്കുക, ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഫെബ്രുവരി 13 ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായാണ് സംരക്ഷണ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.
പാലായില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ CPIM ഏരിയാ സെക്രട്ടറി PM ജോസഫ് അധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റന്‍ ES ബിജു ജാഥയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ഔസേപ്പച്ചന്‍ തകടിയെല്‍ ജോജി ജോസഫ് ദീപു സുരേന്ദന്‍, ജോസ് കുറ്റിയാനിമറ്റം,B അജിത്കുമാര്‍, അബ്ദുള്‍ സലിം, അന്നമ്മ രാജു രാജു ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വ്യാപാരി സംരക്ഷണ ജാഥ ജനുവരി 25 ന് തിരുവനന്തപുരത്ത് സമാപിക്കും.
0 Comments