തൂണുകള്‍ ദ്രവിച്ച് തകര്‍ന്നു വീഴാറായ വാട്ടര്‍ ടാങ്ക് അപകടഭീതിയുണര്‍ത്തുന്നു. കിടങ്ങൂര്‍ കടപ്ലാമറ്റം റോഡില്‍ സെന്റ് ജോസഫ്‌സ് കോണ്‍വന്റിലേക്കുള്ള റോഡിനോട് ചേര്‍ന്നാണ് മുപ്പതടിയിലെറെ ഉയരമുള്ള ഓവര്‍ ഹെഡ് ടാങ്ക് സ്ഥിതിചെയ്യുന്നത്. അന്‍പതു വര്‍ഷത്തിലേറെ പഴക്കമുള്ള, വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ടാങ്ക് 15 വര്‍ഷത്തോളമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. ഉപയോഗ ശൂന്യമായിട്ടും പൊളിച്ച് മാറ്റാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രദേശവാസികള്‍ക്ക് കടുത്ത പ്രതിഷേധമാണ് ഉള്ളത്. ജലദൗര്‍ലഭ്യമുണ്ടായിരുന്ന പ്രാദേശിക കുടിവെള്ള പദ്ധതി , കാവാലിപ്പുഴ പദ്ധതി നിലവില്‍ വന്നതോടെ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു .
വെള്ളം അടിക്കുകയോ അറ്റകുറ്റ പണി നടത്തുകയോ ചെയ്യാതാവുകയും തൂണുകള്‍ ദ്രവിച്ച് ബലക്ഷയം ഉണ്ടായി തകര്‍ന്നു വീഴാനുള്ള സാധ്യതയെക്കുറിച്ച് പരിസരവാസികള്‍ ആശങ്കയിലാണ് . സമീപത്തു തന്നെ വീടുകളും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡും ഇലക്ടിക് ലൈനുകളുമുള്ളത് അപകട ഭീഷണി വര്‍ധിപ്പിക്കുകയാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടികളുണ്ടായില്ല. നിലവില്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോളോ വഴിയാത്രക്കാര്‍ നടന്നു പോകുമ്പോളോ തകര്‍ന്നു വീണാല്‍ വലിയ ദുരന്തമായി മാറും. അപകടമുണ്ടായി കഴിഞ്ഞ് നടപടി എന്ന പതിവു രീതി മാറ്റി എത്രയും വേഗം ടാങ്ക് പൊളിച്ചുമാറ്റി അപകടം ഭീഷണി ഒഴിവാക്കണമെന്നും ഭീതിയകറ്റണമെന്നുമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യ മുന്നയിച്ച് വാട്ടര്‍ അതോറിറ്റി, റവന്യു, വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ടാങ്ക് നില്‍ക്കുന്ന സ്ഥലത്തെ സംരക്ഷണ ഭിത്തിയും തകര്‍ന്നനിലയിലാണ്.
0 Comments