വേനല്‍ച്ചൂടിന് ആശ്വാസം പകര്‍ന്ന് ജില്ലയിലാകെ മധുരം നിറയ്കാന്‍ കുടുംബശ്രീയുടെ 'വേനല്‍ മധുരം' തണ്ണിമത്തന്‍ കൃഷി ക്ക് തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കുന്ന 'തണ്ണിമത്തന്‍ കൃഷിനീണ്ടൂര്‍ പഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിലാണ് ആരംഭിച്ചത്. സഹകരണ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയിലും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുടുംബശ്രീ രാജ്യത്തിനാകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 80 ഏക്കറില്‍ തണ്ണിമത്തന്‍ കൃഷി ചെയ്യാനുള്ള തീരുമാനം വേനല്‍ക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
കൃഷിയിറക്കാനുള്ള തണ്ണിമത്തന്‍ തൈകള്‍ സി.ഡി.എസ്. അംഗങ്ങള്‍ക്ക് മന്ത്രി കൈമാറി. നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ പദ്ധതി വിശദീകരിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, എം.കെ. ശശി, കൃഷി ഓഫീസര്‍ ജോസ് കുര്യന്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ എന്‍.ജെ. റോസമ്മ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്‍, കെ.പി. ജോമേഷ് എന്നിവര്‍ പ്രസംഗിച്ചു. വേനല്‍ക്കാലത്ത് ഗുണമേന്മയുള്ള വിഷരഹിത തണ്ണിമത്തന്‍ ലഭ്യമാക്കുന്നതിനും കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനുമായാണ് 'വേനല്‍ മധുരം' പദ്ധതി ആവിഷ്‌കരിച്ചത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 80 ഏക്കര്‍ സ്ഥലത്താണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. ഷുഗര്‍ ബേബി, കിരണ്‍ എന്നീ ഇനങ്ങളുടെ തൈകള്‍ ലഭ്യമാക്കി കൃഷി ഓഫീസര്‍മാരുടെ സാങ്കേതിക പിന്തുണയോടെയാണ് കൃഷി നടത്തുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിളവെടുപ്പ് നടത്താനാണ് ലക്ഷ്യമിടുന്നത്.
0 Comments