പൂവരണി പള്ളിയില്‍ ഈശോയുടെ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച് എസ് എച്ച് സണ്‍ഡേ സ്‌കൂളിന്റെയും സിഎംഎല്ലിന്റെയും നേതൃത്വത്തില്‍ 'വേവ്‌സ് 25' കലാസന്ധ്യ നടന്നു. ഇരുനൂറ്റിയമ്പതോളം കുട്ടികളാണ് മൂന്നര മണിക്കൂര്‍ പ്രോഗ്രാമില്‍ പങ്കെടുത്തത്.
പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണവും ചിത്രീകരണവും വിവരിച്ചുകൊണ്ട് കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച ആവേ മരിയ എന്ന പ്രോഗ്രാമും ക്രിസ്തുനാഥനോടൊപ്പം ശിഷ്യര്‍ പെസഹാ ആചരിക്കുന്ന ദൃശ്യാവതരണവും അനുഭവവേദ്യമായിരുന്നു . നിഴല്‍ നാടകവും ക്രിസ്തീയതയിലൂന്നിയ ഭരതനാട്യവും കുട്ടികള്‍ അവതരിപ്പിച്ചു. യേശുവിന്റെ പീഡാസഹനവും കുരിശുമരണവും ഉള്‍പ്പെടുത്തിയ മൂകാഭിനയം ശ്രദ്ധേയമായിരുന്നു. എസ് എം വൈ എം, ലീജന്‍ ഓഫ് മേരി അംഗങ്ങളും കലാസന്ധ്യയില്‍ പങ്കെടുത്തു.
0 Comments