Breaking...

9/recent/ticker-posts

Header Ads Widget

യോഗാദ്ധ്യാപക സംഗമം പാലാ മൂന്നാനിയില്‍ നടന്നു.



അക്കാഡമി ഓഫ് യോഗിക് സയന്‍സ് ആന്റ് വെല്‍നെസ് സെന്ററിന്റെ നേതൃത്വത്തില്‍ യോഗാദ്ധ്യാപക സംഗമം പാലാ മൂന്നാനിയില്‍ നടന്നു. അരുണാപുരം ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വമി വീത സംഗാനന്ദ ഉദ്ഘാടനം ചെയ്തു. അക്കാഡമി പ്രസിഡന്റ് ജോസഫ് മാത്യു അധ്യക്ഷനായിരുന്നു. യോഗ നാഷണല്‍ റഫറി അമൃത ദാസ് സ്വാഗതവും, സണ്ണി ജോസ് നന്ദിയും പറഞ്ഞു. മനോഹരന്‍ അരുണാപുരം, യോഗ നാഷണല്‍ റഫറിമാരായ ഹരികുമാര്‍ മറ്റക്കര,സജിമോന്‍ എ.ആര്‍, രമ്യ റ്റി.എ തുടങ്ങിയവര്‍ സംസാരിച്ചു. യോഗാചാര്യന്‍ സി.കെ ഹരിഹരന്‍ നായര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. സംഗമത്തോടനുബന്ധിച്ച് യോഗിക് ഭക്ഷണം തയ്യാറാക്കുന്നതില്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി.



Post a Comment

0 Comments