Breaking...

9/recent/ticker-posts

Header Ads Widget

യൂത്ത് കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.



കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പുന:സ്ഥാപിക്കണമെന്നും, പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാത്തതു മൂലം.മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്ന ആയിരക്കണക്കിന്  രോഗികളാണ് ബുദ്ധിമുട്ടിലായത്. 

 ഇടതു സര്‍ക്കാരും, സ്ഥലം എംഎല്‍എ  വി എന്‍ വാസവനു ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.  യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിബിന്‍ വല്ലേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു.കെപിസിസി സെക്രട്ടറി ഫിലിപ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ജി ഗോപകുമാര്‍ ഡിസിസി ജനറല്‍ സെക്രട്ടറി എം മുരളി ആര്‍പ്പൂക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോബിന്‍ തെക്കേടം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments