Breaking...

9/recent/ticker-posts

Header Ads Widget

സക്കറിയാസ് തുടിപ്പാറയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ ജനുവരി 21 ന്



പൂഞ്ഞാറിലെ മുതിര്‍ന്ന പൊതുപ്രവര്‍ത്തകനും കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളുമായ സക്കറിയാസ് തുടിപ്പാറയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ ജനുവരി 21 ന് അരുവിത്തുറയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ധക്യത്തിലും സജീവമായി പൊതുരംഗത്തുള്ള സക്കറിയാസിന് ആദരങ്ങളര്‍പ്പിക്കാന്‍ പൂഞ്ഞാര്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടിയില്‍ വൈദിക മേലദ്ധ്യക്ഷന്‍മാരും ജനനേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 


ചൊവ്വാ 2 മണിക്ക് അരുവിത്തുറ പള്ളിയില്‍ കൃതജ്ഞതാ ബലിയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന അനുമോദന യോഗം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. എം.പി മാരായ ആന്റോ ആന്റണി, ഫ്രാന്‍സിസ് ജോര്‍ജ്, എം.എല്‍.എ മാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മാണി സി കാപ്പന്‍, മുന്‍സിപ്പല്‍ ചെയര്‍പേ ഴ്സണ്‍ സുഹ്‌റ അബ്ദുല്‍ ഖാദര്‍, മുന്‍ എം.എല്‍.എ മാരായ പി.സി.ജോര്‍ജ്, വി.ജെ ജോസഫ്, ജോയി എബ്രാഹം തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ത്രിതല പഞ്ചായത്ത് ഭാരവാഹികളും പ്രസംഗിക്കും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഉണ്ണിക്കുഞ്ഞ് വെള്ളുക്കുന്നേല്‍ , അപ്പച്ചന്‍ തെള്ളിയില്‍, ജോഷി താന്നിക്കല്‍, എം വി ജോര്‍ജ്  എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments