Breaking...

9/recent/ticker-posts

Header Ads Widget

സക്കറിയസ് തുടിപ്പാറക്ക് ജന്മനാട് ആദരം നല്‍കി.



കര്‍മ്മമണ്ഡലങ്ങളില്‍ നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയ പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ ആചാര്യനുമായ സക്കറിയസ് തുടിപ്പാറക്ക് ജന്മനാട് ആദരം നല്‍കി. അരുവിത്തറ ഫൊറോന ദേവാലയഹാളില്‍ നടന്ന ജന്മദിന ആഘോഷങ്ങള്‍ പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.  ഒരേ സമയം മികച്ച മതാദ്ധ്യാപകനും രാഷ്ട്രീയ ഗുരുവുമായിരുന്നു സഖറിയാസ് തുടിപ്പാറയെന്നും സ്ഥാനമാനങ്ങള്‍ നേടുന്നതിലല്ല നേതൃത്യ സ്ഥാനങ്ങളിലേക്ക് അര്‍ഹരായവരെ എത്തിക്കുന്നതിലായിരുന്നു അദ്ദേഹം ശ്രദ്ധിച്ചതെന്നും ബിഷപ് പറഞ്ഞു. 

സക്കറിയ തുടിപ്പാറയെ പൊന്നാട അണിയിച്ച ബിഷപ് കല്ലറങ്ങാട്ട് കേക്ക് മുറിക്കുന്നതിനും നേതൃത്വം നല്‍കി. അരുവിത്തുറ ഫൊറോനാ വികാരി സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോട്ടയം പാര്‍ലമെന്റ് അംഗം ഫ്രാന്‍സിസ് ജോര്‍ജ് എംപി, മുന്‍ എംഎല്‍എമാരായ പിസി ജോര്‍ജ് , PC ജോസഫ് , ജോയ് എബ്രഹാം , വി.ജെ ജോസഫ് തുടങ്ങിയവര്‍  പങ്കെടുത്തു. കര്‍ഷക നേതാവുകൂടിയായ സഖറിയാസ് തുടിപ്പാറക്ക് നൂറാം പിറന്നാള്‍ ആശംസകളുമായി PJ ജോസഫ് MLAയും മാണി ഇ കാപ്പന്‍ എംഎല്‍എ യും ഈരാറ്റുപേട്ടയിലെത്തി ആശംസകളര്‍പ്പിച്ചു.

Post a Comment

0 Comments