Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷികോത്സവ് -2025 സംഘടിപ്പിക്കുന്നു.



മധ്യകേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് കാര്‍ഷികോത്സവ് -2025 സംഘടിപ്പിക്കുന്നു. പ്രദേശത്തിന്റെ കാര്‍ഷിക വികസന സാധ്യതകള്‍ കണ്ടെത്തി കര്‍ഷകര്‍ക്ക് കൈത്താങ്ങ് ആകുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കാര്‍ഷികോത്സവ്  മാര്‍ച്ച് 1,2 തീയതികളിലായി   കോഴ ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കുന്നത്. കര്‍ഷകരുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് VJ ജോര്‍ജ് കുളങ്ങരയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച MFC ശ്രദ്ധേയമായ നിരവധി കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. 

 കാര്‍ഷികോത്സവത്തിന്റെ ആദ്യദിനത്തില്‍ രാവിലെ 10 മുതല്‍  കാര്‍ഷിക സെമിനാറുകള്‍ ടൂറിസം സെമിനാര്‍ ആരോഗ്യ ക്ലാസുകള്‍ കാര്‍ഷിക പ്രദര്‍ശനം കൂട്ടയോട്ടം ഫുഡ് ഫെസ്റ്റ് എന്നിവ നടക്കും. വൈകുന്നേരം നാലു മണിക്ക്  ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ ഹെല്‍ത്തി ഫുഡ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്യും. കലാസന്ധ്യയുടെ ഉദ്ഘാടനം സിനിമ താരം ശ്രീനിവാസന്‍ നിര്‍വഹിക്കും.  ജോര്‍ജ് കുളങ്ങര രചിച്ച പ്ലാവ് എന്ന പുസ്തകത്തിന്റെ പ്രകാശനം ഫ്രാന്‍സിസ് ജോര്‍ജ് MP നിര്‍വഹിക്കും കൊച്ചിന്‍ മന്‍സൂറിന്റെ ഗാനമേളയും ഉണ്ടായിരിക്കും. രണ്ടാം ദിവസമായ മാര്‍ച്ച് രണ്ട് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വിവിധ കാര്‍ഷിക സെമിനാറുകളും ക്ലാസ്സുകളും നടക്കും. വൈകുന്നേരം നാലുമണിക്ക് ചേരുന്ന സമാപനസമ്മേളനം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. MFC നടപ്പാക്കുന്ന സംഘകൃഷിയും സാങ്കേതിക വിദ്യയും എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മോന്‍സ് ജോസ്ഫ് MLA നിര്‍വഹിക്കും. കാര്‍ഷികോത്സവത്തിന്റെ വിജയത്തിനായി  വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് മധ്യകേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര, സംയോജകരായ സാജു കുര്യന്‍,എം. വി. മനോജ്,അജി നായര്‍ തുടങ്ങിയവര്‍ കുറവിലങ്ങാട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Post a Comment

0 Comments