Breaking...

9/recent/ticker-posts

Header Ads Widget

ഇ -ചെല്ലാന്‍ മെഗാ അദാലത്ത് ഫെബ്രുവരി 4, 5, 6 തീയതികളില്‍



മോട്ടോര്‍ വാഹന വകുപ്പിന്റെയും ,കേരള പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍  ഇ -ചെല്ലാന്‍ മെഗാ അദാലത്ത് ഫെബ്രുവരി 4, 5, 6 തീയതികളില്‍ നടക്കും.  കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഉഴവൂര്‍, വൈക്കം എന്നീ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും, പാലായില്‍ മുത്തോലി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് എതിര്‍വശത്ത് ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലും ആണ് മെഗാ ഇ ചെല്ലാന്‍ അദാലത്ത് നടക്കുന്നത്. 

.


.
പാലായിലും ഇതു കേന്ദ്രങ്ങളിലും അദാലത്തിന് ചൊവ്വാഴ്ച തുടക്കമായി. മോട്ടോര്‍ വാഹന വകുപ്പും,പോലീസ് വകുപ്പും തയ്യാറാക്കിയിട്ടുള്ള E challan നുകളും കോടതി നടപടികള്‍ സ്വീകരിച്ചിട്ടുള്ളതുമായ E challan നുകളും പിഴത്തുക അടച്ച് ശിക്ഷ നടപടികളില്‍ നിന്നും ഒഴിവാക്കാവുന്നതാണ്. എല്ലാ വാഹന ഉടമകളും അവരവരുടെ വാഹനങ്ങള്‍ക്ക്  ചെല്ലാന്‍ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതും ആണ്. ഈ മെഗാ അദാലത്ത് എല്ലാ ഡ്രൈവര്‍മാരും പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Post a Comment

0 Comments