ആണ്ടൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആധാര ശിലാസ്ഥാപനം നടന്നു. ഉച്ചയ്ക്ക് 12 നു ഒന്നിനും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ശിലാസ്ഥാപനം നടന്നത് . ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിയും വേദപണ്ഡിതനുമായ തോട്ടം ശിവകരന്‍ നമ്പൂതിരി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
മേല്‍ശാന്തി മോഹനന്‍ നമ്പൂതിരി സഹകാര്‍മികത്വം വഹിച്ചു. ക്ഷേത്രം കൊടിമരശില്‍പ്പി പത്തിയൂര്‍ വിനോദ് ബാബുവിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു മുന്നിന്‍ ആറടി ചതുരത്തില്‍ ആറടിയോളം താഴ്ചയിലാണ് ആധാര ശില ഉറപ്പിച്ചത്. ചെങ്കല്ലുകള്‍ ഉപയോഗിച്ച് തറ നിറച്ചാണ് ആധാരശിലയ്ക്കുള്ള കുഴി തയാറാക്കിയത്. കൊടിമരത്തിനു ചുറ്റും ചാരുകല്ലുകള്‍ ഉറപ്പിക്കും.
ഫെബ്രുവരി അവസാനത്തോടെ കൊടിമരം ആധാരശിലയില്‍ ഉറപ്പിക്കും. കഴിഞ്ഞ 10 വര്‍ഷമായി താത്കാലിക കൊടിമരത്തിലായിരുന്നു ആണ്ടൂര്‍ ശിവക്ഷേത്രത്തില്‍ കൊടിയേറ്റ് നടന്നിരുന്നത്. ധ്വജപ്രതിഷ്ഠ മാര്‍ച്ച് 30 ന് നടക്കും. അന്ന് വൈകുന്നേരം 7.30ന് പുതിയ കൊടിമരത്തില്‍ ആണ്ടൂരപ്പന്റെ കൊടിയേറ്റ് നടക്കും. ധ്വജപ്രതിഷ്ഠാ ചടങ്ങുകള്‍ മാര്‍ച്ച് 25ന് ആരംഭിക്കും. ഏപ്രില്‍ നാലുവരെയാണ് ഉത്സവം എന്ന് ഭജപ്രതിഷ്ഠാ സമിതി പ്രസിഡന്റ് എസ് ശ്രീകാന്തും സെക്രട്ടറി സി കെ രാജേഷ് കുമാറുംഅറിയിച്ചു.
0 Comments