Breaking...

9/recent/ticker-posts

Header Ads Widget

കിണര്‍ ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു



നിര്‍മ്മാണത്തിനിടയില്‍ കിണര്‍ ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. മീനച്ചില്‍ പാലാക്കാടിനു സമീപം ഒരു മണിയോടെയായിരുന്നു അപകടം. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന കിണറാണ് ഇടിഞ്ഞു വീണത്. 4 പേരാണ് കിണര്‍ നിര്‍മ്മാണത്തില്‍ പങ്കെടുത്തിരുന്നത്. ഇവരില്‍ 3 പേര്‍ മണ്ണിടിഞ്ഞു വീഴുന്നതിനിടയില്‍ ഓടിക്കയറി രക്ഷപ്പെട്ടു. മണ്ണിലും ചെളിയിലും അകപ്പെട്ടു പോയ തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്. ടീം എമര്‍ജന്‍സിയുടെയും പാലാ ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടന്നത്. പാലാ DySP  K സദന്‍ , ജില്ലാപഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ തുടങ്ങിയവരും  സ്ഥലത്തെത്തി.



.


.

Post a Comment

0 Comments