Breaking...

9/recent/ticker-posts

Header Ads Widget

വീട്ടുപടിക്കല്‍ ആംബുലന്‍സ് സൗകര്യം പദ്ധതി തുടക്കമായി



മുത്തോലി പഞ്ചായത്തില്‍  വീട്ടുപടിക്കല്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. സൗജന്യ ആംബുലന്‍സ് സര്‍വീസിന്റെ ഔദ്യോഗിക ഉദ്ഘാടനം  കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജീ മീനാഭവന്‍ അധ്യക്ഷത വഹിച്ചു. സാധാരണക്കാര്‍ക്ക് കാരുണ്യത്തിന്റെ കരുതല്‍ സ്പര്‍ശം പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് ആംബുലന്‍സ് വാങ്ങിയത്. 

പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നൂതന ആശുപത്രി  ഉപകരണങ്ങളും വീല്‍ചെയറുകളും  ആധുനിക ഇലക്ട്രിക് കിടക്കകളും വാങ്ങി നവീകരിക്കുകയും ചെയ്തു. 50 ലക്ഷം രൂപയുടെ സിഎസ്ആര്‍ ഫണ്ടാണ് ഇതിനായി വിനിയോഗിച്ചത്. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് ജി മീനാഭവന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം, വൈസ് പ്രസിഡന്റ് ജയരാജു, വാര്‍ഡ് മെമ്പര്‍മാരായ എമ്മാനുവല്‍ പനക്കല്‍, ആര്യ, ശ്രീജയ എം പി, എന്‍. കെ ശശികുമാര്‍, സിജു,  ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, മണ്ഡലം പ്രസിഡണ്ട് അനീഷ്, സുമിത്ത് ജോര്‍ജ് എന്നിവര്‍  ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

Post a Comment

0 Comments