Breaking...

9/recent/ticker-posts

Header Ads Widget

അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് ഫെബ്രുവരി 20ന് കൊടിയേറും.



അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് ഫെബ്രുവരി 20ന് കൊടിയേറും. വൈകിട്ട് 7.30ന് നടക്കുന്ന തൃക്കൊടിയേറ്റിന് ക്ഷേത്രം തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് മാധവന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും. മേല്‍ശാന്തി കല്ലമ്പള്ളി ഇല്ലത്ത്  കേശവന്‍ നമ്പൂതിരി സഹകാര്‍മികനാകും.  തിരുവരങ്ങില്‍ കലാപരിപാടികളുടെ ഉദ്ഘാടനം മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് വനിതാ യൂണിയന്‍ പ്രസിഡന്റ് ബിജി മനോജ് നിര്‍വഹിക്കും. 

.


.
ഉത്സവബലി, ഉത്സവ ബലിദര്‍ശനം, വലിയ കാണിക്ക, പ്രസാദമൂട്ട്, കാഴ്ചശ്രീബലി, ദീപാരാധന, ചുറ്റുവിളക്ക് തുടങ്ങിയവ ഉത്സവ ദിവസങ്ങളില്‍ നടക്കും. തിരുവരങ്ങില്‍  തിരുവാതിര, ശാസ്ത്രീയ നൃത്ത സന്ധ്യ, നാടന്‍പാട്ട് , മേജര്‍ സെറ്റ് കഥകളി, ഭരതനാട്യം, സ്റ്റേജ് ഡ്രാമ, ഭജന എന്നിവ വിവിധ ദിവസങ്ങളില്‍ നടക്കും. ഏഴാം ഉത്സവ ദിവസം മഹാശിവരാത്രി ആഘോഷം നടക്കും. രാത്രി ഏഴിന് സമൂഹ ശയനപ്രദക്ഷിണം നടക്കും. രാത്രി 12ന് ശിവരാത്രി പൂജ, അഷ്ടാഭിഷേകം, പള്ളിവേട്ട എഴുന്നള്ളിപ്പ് , വരവേല്‍പ്പ് , വലിയ കാണിക്ക എന്ന് നടക്കും. ഫെബ്രുവരി 27ന് വൈകിട്ട് 5.30ന് ആറാട്ട് പുറപ്പാട് , 6 30ന് ക്ഷേത്രക്കടവില്‍ ആറാട്ട്, ഏഴിന് ക്ഷേത്രം മൈതാനത്ത് ആറാട്ട് എതിരേല്‍പ്പ്. തുടര്‍ന്ന് ആറാട്ട് സദ്യ, കൊടിയിറക്ക് 25 കലശം എന്നിവയോടെ ഉത്സവ ആഘോഷങ്ങള്‍ സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് മനോജ്, വൈസ് പ്രസിഡന്റ് കെ.എസ് പ്രവീണ്‍കുമാര്‍ സെക്രട്ടറി പി.കെ മാധവന്‍ നായര്‍, ദേവസ്വം സെക്രട്ടറി വി.ഡി സുരേന്ദ്രന്‍ നായര്‍, കമ്മിറ്റി അംഗം ബിജു ആര്‍ നായര്‍, മീഡിയ കണ്‍വീനര്‍ പി.എം ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments