അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ തിരുവാറാട്ടോടെ സമാപിച്ചു. വ്യാഴാഴ്ച വൈകിട്ട് 6.30 യോടെയാണ് ക്ഷേത്രക്കുളത്തില്‍ തിരുവാറാട്ട് നടന്നത്. ക്ഷേത്രം തന്ത്രി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി മേല്‍ശാന്തി കല്ലമ്പള്ളി കേശവന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആറാടിയെത്തിയ ഭഗവാന് ക്ഷേത്രമൈതാനത്ത് പ്രൗഡഗംഭീരമായ വരവേല്‍പ് നല്‍കി.
താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയൊടെയാണ് ആറാട്ടെതിരേല്‍പ് നടന്നത്. RLV മഹേഷിന്റെ നേതൃത്വത്തില്‍ പാണ്ടിമേളവും ഉണ്ടായിരുന്നു. ആറാട്ട് എതിരേല്‍പ് ക്ഷേത്രത്തിലെത്തിയ ശേഷം കൊടിയിറക്ക്, 25 കലശം എന്നിവ നടന്നു ആറാട്ടെതിരേല്‍പിലും, ആറാട്ട് സദ്യയിലും നിരവധി ഭക്തര്‍ പങ്കെടുത്തു.
0 Comments