അന്തീനാട് ശ്രീ മഹാദേവക്ഷേത്രം തിരുവുത്സവാേഘാഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രവിത്താനം ഫൊറോനാ പള്ളി വികാരി ഫാ. ജോര്‍ജ്ജ് വെളൂപ്പറമ്പില്‍ എത്തിയത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശമായി മാറി. കൈക്കാരന്‍ന്മാരായ ജോണി പൈക്കാട്ട്, ജിമ്മിച്ചന്‍ ചന്ദ്രന്‍ കുന്നേല്‍,മാത്തച്ചന്‍ പുതിയിടം,ജോബ് വെള്ളേപ്പള്ളി, വ്യാപാരി വ്യവസായി പ്രസിഡന്റ് സജി എസ് തെക്കേല്‍,സണ്ണി കണ്ണംകുളം എന്നിവര്‍ക്കൊപ്പമാണ് വികാരി ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രം ഭാരവാഹികളായ മനോജ് കീപ്പാറ,മാധവന്‍ നായര്‍, സുരേന്ദ്രന്‍ നായര്‍, ഗോപാലക്യഷ്ണന്‍,ബിജു പാറപ്പുറം, സതീശ് പടിഞ്ഞാക്കല്‍,സോമന്‍ പടിഞ്ഞാക്കല്‍, എം.പി.രാമക്യഷ്ണന്‍,ഷാജി വട്ടം കുന്നേല്‍, ശ്യാംകുമാര്‍, മുരുകന്‍ മലയില്‍,മുരളി ഫേമസ്,രാജശേഖരന്‍ ചിറക്കല്‍, പ്രവീണ്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഫാദര്‍ വേളൂപ്പറമ്പിലിനെയും ഒപ്പമുണ്ടായിരുന്നവരെയും സ്വീകരിച്ചു. അന്തിനാട് ക്ഷേത്രാത്സവവും പ്രവിത്താനം പള്ളിയിലെ തിരുനാളും അടുത്തടുത്ത ദിവസങ്ങളില്‍ നടക്കുമ്പോള്‍ സൗഹാര്‍ദ്ദപരമായി പരസ്പര സ്‌നേഹ ബഹുമാനങ്ങളോടെ ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്ന് സമൂഹത്തിന് മാതൃകയാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് വികാരിയച്ചനും ദേവസ്വം ഭാരവാഹികളും പറഞ്ഞു.
0 Comments