Breaking...

9/recent/ticker-posts

Header Ads Widget

എ വി റസ്സലിന്റെ മൗന ജാഥയും അനുസ്മരണ സമ്മേളനവും നടന്നു



CPIM കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന എ വി റസ്സലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് ഏറ്റുമാനൂരില്‍ മൗന ജാഥയും അനുസ്മരണ സമ്മേളനവും നടന്നു. ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച മൗനജാഥ, നഗരം ചുറ്റി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് അനുശോചനയോഗം ചേര്‍ന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എന്‍ വേണുഗോപാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. 


ഏരിയ സെക്രട്ടറി ബാബു ജോര്‍ജ് അധ്യക്ഷനായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ വി ജയപ്രകാശ്, എം എസ് സാനു, ഇ എസ് ബിജു, മോഹന്‍ ചേന്നംകുളം, ജറോം പൊന്നാറ്റില്‍ , ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ജോസ് ഇടവഴിക്കല്‍, രാജീവ് നെല്ലിക്കുന്നേല്‍, ജോണ്‍ ജോസഫ്, ജെയിംസ് കുര്യന്‍, രമേശ്, അഡ്വ. ബിനു ബോസ് എന്നിവര്‍സംസാരിച്ചു

Post a Comment

0 Comments