Breaking...

9/recent/ticker-posts

Header Ads Widget

PC ജോര്‍ജിന് ജാമ്യം.



മതവിദ്വേഷ പരാമര്‍ശ കേസില്‍ PC ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്യപ്പെട്ട PC ജോര്‍ജ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍  കോളജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ECG വേരിയേഷന്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ചുണ്ടിക്കാട്ടി PC ജോര്‍ജ് സമര്‍പ്പിച്ച ജാമ്യാപക്ഷ പരിഗണിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 

ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് PC ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മാര്‍സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റി. ഭാരതത്തെ തകര്‍ക്കാന്‍ രാജ്യദ്രോഹ നടപടികളുമായി ആരിറങ്ങിയാലും ആ ഭീകരവാദികള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മികച്ച ചികിത്സയാണ് ലഭിച്ചതെന്നും  ജോര്‍ജ് കൂട്ടിച്ചേര്‍ത്തു മെഡിക്കല്‍ കോളജാശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തക രോട് സംസാരിക്കുകയായിരുന്നു PCജോര്‍ജ്.

Post a Comment

0 Comments