Breaking...

9/recent/ticker-posts

Header Ads Widget

റോഡ് ഉദ്ഘാടന ചടങ്ങില്‍ തേങ്ങിക്കരഞ്ഞ് വാര്‍ഡ് മെമ്പര്‍.



റോഡ്  ഉദ്ഘാടന ചടങ്ങില്‍ തേങ്ങിക്കരഞ്ഞ് വാര്‍ഡ് മെമ്പര്‍.  മാനത്തൂര്‍ പാട്ടത്തിപ്പറമ്പ് റോഡിന്റെ ഉദ്ഘാടന വേദിയിലായിരുന്നു വാര്‍ഡ് മെമ്പര്‍ റീത്താമ്മ ജോര്‍ജ് തേങ്ങികരഞ്ഞത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ പെടുത്തി MLA ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് ടാറിംഗ് നടത്തിയത്.  മാണി സി.കാപ്പന്‍ എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. MLA വേദിയിലിരിക്കെ ചടങ്ങില്‍ സ്വാഗതം പറയുമ്പോഴായിരുന്നു റീത്താമ്മ തന്റെ ദുഃഖം പങ്കുവച്ചത്. 

അഞ്ചു വര്‍ഷത്തോളമായി തകര്‍ന്ന് കിടന്ന ഈ റേഡിനു വേണ്ടി താന്‍ ഒറ്റക്കും നാട്ടുകാരോടെപ്പവും നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ വിവരിക്കവേയായിരുന്നു തേങ്ങല്‍.  റോഡിനു വേണ്ടി ഒട്ടേറെ കഷ്ടപ്പാടുകളും ദുരിതങ്ങളും സഹിച്ചതായും മെമ്പര്‍ പറഞ്ഞു.  സ്വന്തം ചെലവില്‍ 13 ലോഡ് മക്ക് റോഡില്‍ ഇറക്കിയിരുന്നു. എം.എല്‍.എ. ഫണ്ട് അനുവദിച്ച് സഹായിച്ചില്ലായിരുന്നെങ്കില്‍  അപമാനിതയായി ഇറങ്ങിപ്പോകേണ്ടി വരുമായിരുന്നുവെന്നാണ് റീത്താമ്മ ജോര്‍ജ് പറഞ്ഞത്. പ്രതിസന്ധികളെ തരണം ചെയ്ത് റോഡ് യാഥാര്‍ത്ഥ്യമാക്കിയതിലുള്ള ആശ്വാസമായിരുന്നു മെമ്പറുടെ വാക്കുകളില്‍ നിറഞ്ഞത്.

Post a Comment

0 Comments