Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഗാ നേത്രപരിശോധന നടത്തി.



ഇടക്കോലി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാമപുരം ലയണ്‍സ് ക്ലബ്ബിന്റെ  നേതൃത്വത്തില്‍  ഐ മൈക്രോ സര്‍ജറി &  ലേസര്‍ സെന്റര്‍ ഹോസ്പിറ്റല്‍ തിരുവല്ലയുടെ  സഹകരണത്തോടെ സൗജന്യ മെഗാ നേത്രപരിശോധന നടത്തി. രാമപുരം ലയണ്‍സ് ക്ലബ് പ്രസിഡന്റ്  ജോര്‍ജ് കുരിശുമൂട്ടിലിന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോക്ടര്‍ സിന്ധുമോള്‍ ജേക്കബ്  ഉദ്ഘാടനം നിര്‍വഹിച്ചു.  



.


ലയണ്‍സ് 318 B ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു  മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.  ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ സേവ്യര്‍,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അലന്‍കുമാര്‍ എ. പിടിഎ പ്രസിഡന്റ്  പ്രമോദ് ബി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രേഖ ബി.  എന്നിവര്‍ സംസാരിച്ചു. ലയണ്‍സ്  മെമ്പര്‍മാരായ  ദീപു സുരേന്ദ്രന്‍, മനേഷ് എബ്രഹാം, ലിജു തോമസ്, സിറ്റില്‍ മാത്യു,  ബല്‍റാം ടി.കെ. എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments