Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്തെ മികച്ച പഞ്ചായത്തായി വെളിയന്നൂര്‍ പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു



സംസ്ഥാനത്തെ മികച്ച പഞ്ചായത്തായി വെളിയന്നൂര്‍ പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു. .  വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് സ്വരാജ് ട്രോഫി. പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിന് പുറമേ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിലെ പുരോഗതി, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി, മാലിന്യസംസ്‌കരണരംഗത്ത് സ്വീകരിച്ച പുതുമാതൃകകള്‍, ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വാര്‍ഷിക പദ്ധതിയിലെ  പ്രവര്‍ത്തനങ്ങളുടെ മികവ്, സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ കാണിച്ച വേറിട്ട ഇടപെടലുകള്‍, ആരോഗ്യ-വിദ്യഭ്യാസ മേഖലയിലെ നേട്ടങ്ങള്‍, ഭിന്നശേഷി സൗഹൃദ സമീപനം, പഞ്ചായത്ത് ഓഫീസില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളിലെ കൃത്യത തുടങ്ങിയ മേഖലകളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാര നേട്ടത്തിലേക്കെത്തിച്ചത്. 

അമ്പതുലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമടങ്ങുന്ന പുരസ്‌കാരം ബുധനാഴ്ച ഗുരുവായൂരില്‍ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. കോട്ടയം ജില്ലയില്‍ തിരുവാര്‍പ്പ് പഞ്ചായത്ത് ഒന്നാമതെത്തി. തുടര്‍ച്ചയായ മൂന്നാംതവണയാണ് തിരുവാര്‍പ്പ് ഒന്നാമതെത്തുന്നത്. രണ്ടാം സ്ഥാനം മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിനാണ്.

Post a Comment

0 Comments