Breaking...

9/recent/ticker-posts

Header Ads Widget

ഓങ്കോളജി വിഭാഗം കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തില്‍ അവലോകന യോഗം



പാലാ ജനറല്‍ ആശുപത്രിയില്‍ MP ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ഓങ്കോളജി വിഭാഗം കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു. ഭാവി വികസനം മുന്നില്‍ കണ്ട് കൂടുതല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കാനുള്ള സൗകര്യത്തോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കേണ്ടതെന്ന് യോഗം വിലയിരുത്തി.


.


. സാങ്കേതിക അനുമതി കിട്ടുന്നതോടെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നും ആധുനിക സ്‌കാനിംഗ് - രോഗ നിര്‍ണ്ണയ ഉപകരണങ്ങള്‍  ലഭ്യമാക്കമെന്നതുള്‍പ്പെടെ ജോസ് കെ മാണി MP വ്യക്തമാക്കിയിരുന്ന കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജ് ഓങ്കോളജി വിഭാഗം മേധാവി ഡോ കെ സുമേഷ്‌കുമാര്‍, റേഡിയേഷന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ കെ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം നടന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. T  അഭിലാഷ് അധ്യക്ഷനായിരുന്നു. ഓങ്കോളജി വിഭാഗം മേധാവി ഡോ ശബരീനാഥ് പദ്ധതി വിശദീകരണം നടത്തി. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റി പ്രതിനിധികളും, ആരോഗ്യ വകുപ്പ് അധികൃതരും പങ്കെടുത്തു. ആശുപത്രിയില്‍ ഇതാദ്യമായി വേദനരഹിത പ്രസവം നടത്തിയതായി സൂപ്രണ്ട് അറിയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രമാണ് ഈ സൗകര്യമുള്ളത്.

Post a Comment

0 Comments