Breaking...

9/recent/ticker-posts

Header Ads Widget

അംബാസിഡര്‍ കാറുകളുടെ ഒത്തുചേരലിന് വേദിയൊരുക്കി ആംബ്രോക്‌സ്.



ഒരു കാലത്ത് നിരത്തുകളില്‍ സജീവമായിരുന്ന അംബാസിഡര്‍ കാറുകളുടെ ഒത്തുചേരലിന് വേദിയൊരുക്കി അംബാസിഡര്‍ കാറിനെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ ആംബ്രോക്‌സ്. വീല്‍സ് ഫോര്‍ വെറ്ററന്‍സ് എന്ന പേരിലാണ് ഒത്തുചേരലിന് വേദിയൊരുക്കിയത്. 2017 ലാണ് കൂട്ടായ്മയ്ക്ക് തുടക്കമായത്. 160 അംബാസഡര്‍ ഉടമകളുണ്ട് ഇപ്പോള്‍ ഈ കൂട്ടായ്മയില്‍. 


.


.സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലും കൂട്ടായ്മ സജീവമാണ്. ഒത്തുചേരലിന്റെ ഭാഗമായി മൂര്‍ക്കാട്ടിപ്പടിയില്‍ നിന്നാരംഭിച്ച റാലിയില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ ആദ്യ അംബാസിഡര്‍ മോഡലായ ലാന്‍ഡ് മാസ്റ്ററും മാര്‍ക്ക് 3 യും മാര്‍ക്ക് 4 ഉം ഉള്‍പ്പെടെ അന്‍പതോളം കാറുകള്‍
അണിനിരന്നു. പൊന്‍കുന്നം സ്വദേശി മോഹനന്‍ നായര്‍ 1977 ല്‍ വാങ്ങിയ അംബാസിഡറുമായാണ് മകനും പരിപാടിയുടെ  മുഖ്യ സംഘാടകരിലൊരാളുമായ  മഞ്ജിത്ത്  മോഹനെത്തിയത്.  അറുപത് വര്‍ഷമായി അംബാസിഡര്‍ കാറുപയോഗിക്കുന്ന പിറവം സ്വദേശി മത്തായിയും റാലിക്കെത്തി. കായലോര ബീച്ചില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ്, വൈസ് ചെയര്‍മാന്‍ പി.ടി.സുഭാഷ്, കൗണ്‍സിലര്‍മാരായ ബിന്ദു ഷാജി, അശോകന്‍ വെള്ളവേലി,ഷിഹാബ് കെ സൈനു  എന്നിവര്‍ റാലിയെ സ്വീകരിച്ചു.  നഗരസഭയുടെ ഉപഹാരം മുതിര്‍ന്ന അംഗം കെ.ടി. മത്തായിക്ക് കൈമാറി. റാലിയില്‍ പങ്കെടുത്ത എല്ലാ കാറുടമകള്‍ക്കും മെഡലുകള്‍ നല്‍കി ആദരിച്ചു.

Post a Comment

0 Comments