പൂഞ്ഞാര്‍ പനച്ചികപ്പാറയില്‍ പ്രദക്ഷിണ മഹാസംഗമത്തില്‍ പങ്കെടുത്ത് ആയിരങ്ങള്‍. അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ ദേവാലയം, പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ ദേവാലയം, മണിയംകുന്ന് തിരുഹൃദയ ദേവാലയം എന്നിവിടങ്ങളില്‍ നിന്ന് വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടാണ് പ്രദക്ഷിണ മഹാസംഗമം നടന്നത്.
.
.വാദ്യമേളങ്ങളുടെയും, ആകാശ വിസ്മയത്തിന്റെയും അകമ്പടിയോടെ നടന്ന പ്രദക്ഷിണത്തിന് വിവിധ ഇടങ്ങളില്‍ സ്വീകരണം നല്‍കി. പനച്ചികപ്പാറ ടൗണ്‍ പന്തലില്‍ തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ച് പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടന്നു. അരുവിത്തുറ പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ സ്വാഗതം ആശംസിച്ചു. രാമപുരം മാര്‍ ആഗസ്തിനോസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസഫ് ആലഞ്ചേരി തിരുനാള്‍ സന്ദേശം നല്‍കി. വികാരിമാര്‍, കൈക്കാരന്മാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
0 Comments