Breaking...

9/recent/ticker-posts

Header Ads Widget

മേലുകാവ് ഹെന്ററി ബേക്കര്‍ കോളേജില്‍ രക്തദാന ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും



മേലുകാവ് ഹെന്ററി ബേക്കര്‍ കോളേജില്‍ രക്തദാന ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടന്നു. കോളജിലെ എന്‍എസ്എസ് യൂണിറ്റും, പൂര്‍വ വിദ്യാര്‍ത്ഥികളും, ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയും, പാലാ ബ്ലഡ് ഫോറവും സംയുക്തമായി കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്തംഗം അഡ്വ ഷോണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

.


. കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ: ഡോക്ടര്‍ ഗിരീഷ്‌കുമാര്‍ ജി.എസ് അധ്യക്ഷനായിരുന്നു. ലയണ്‍ ജില്ലാ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്ററും, പൂര്‍വ വിദ്യാര്‍ത്ഥി പ്രതിനിധിയുമായ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണം നടത്തി. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം ബോധവത്കരണ സന്ദേശം  നല്‍കി. ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്ത്, പൂര്‍വവിദ്യാര്‍ത്ഥി പ്രതിനിധി റവ: ഫാദര്‍ കെ ഡി ദേവസ്യാ എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോക്ടര്‍ ജിബിന്‍ മാത്യു, ആഷ്ലി മെറീന മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. ഉദ്ഘാടനത്തിനു ശേഷം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ: ഷോണ്‍ ജോര്‍ജ്, സിബി മാത്യു പ്ലാത്തോട്ടം,  മനോജ് മാത്യു പരവരാകത്ത് എന്നിവരടക്കം അറുപതോളം പേര്‍ ക്യാമ്പില്‍ രക്തംദാനം ചെയ്തു.


Post a Comment

0 Comments