പാലാ നഗരസഭാ ചെയര്‍മാനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം. പ്രതിപക്ഷ കൗണ്‍സിലംഗമായ ജിമ്മി ജോസഫാണ് അവിശ്വാസ് പ്രമേയ നോട്ടീസ് നല്‍കിയത്. പ്രതിപക്ഷത്തെ ഒന്‍പതു കാണ്‍സിലര്‍മാരാണ് അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ ബിനു ജോണിന് ജിമ്മി ജോസഫ് നേരിട്ട് അവിശ്വാസ പ്രമേയവും നോട്ടീസും നല്‍കുകയായിരുന്നു.
.
. 26 അംഗ നഗരസഭാ ഭരണ സമിതിയില്‍ 9 അംഗങ്ങള്‍ മാത്രമുള്ള പ്രതിപക്ഷം അപ്രതീക്ഷിതമായി അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത് ഭരണകക്ഷിയംഗങ്ങളെയും അമ്പരപ്പിച്ചു. LDF ലെ മുന്‍ധാരണ പ്രകാരം ചെയര്‍മാന്‍ ഷാജു തുരുത്തന്‍ രാജിവയ്ക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പാലാ നഗരസഭയിലെ വികസനമുരടിപ്പിലും കൊടുകാര്യസ്ഥതയിലും പ്രതിക്ഷേധിച്ചാണ് അവിശ്വാസപ്രമേയമെന്ന് നോട്ടീസ് നല്‍കിയ കൗണ്‍സിലര്‍ ജിമ്മി ജോസഫ് പറഞ്ഞു. പരിചയ സമ്പത്തുള്ള ഷാജു തുരുത്തന്‍ ചെയര്‍മാനായപ്പോള്‍ ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നും നടന്നില്ല. ഓരോ വര്‍ഷവും ചെയര്‍മാന്മാര്‍ മാറി മാറി വരുമ്പോള്‍ വികസനം തടസ്സപ്പെടുകയാണ്. ഇത്തരത്തില്‍ തുടര്‍ച്ചയായി ചെയര്‍മാന്മാര്‍ മാറുന്നത് നഗരസഭാ ഭരണത്തെ ബാധിക്കുന്നതായും ജിമ്മി ജോസഫ് ആരോപിക്കുന്നു.
0 Comments