പുലിയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. വ്യാഴാഴ്ച വൈകിട്ട് 8 ന് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരി, മേല്‍ശാന്തി മുണ്ടക്കൊടി MD നാരായണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കൊടിയേറ്റ് സദ്യ, ഭക്തിഗാന സുധ എന്നിവയും നടന്നു.
കൊടിയേറ്റിനു മുന്‍പ് അത്താളൂര്‍ ശിവനും ശുകപുരം ദിലീപും ചേര്‍ന്ന് ഇരട്ടത്തായമ്പക അവതരിപ്പിച്ചു. തിരുവുത്സവാഘോഷങ്ങളോടനുബന്ധിച്ച് ഫെബ്രുവരി 23 ന് പെരുവനം കുട്ടന്‍ മാരാരും സംഘവും മേളം അവതരിപ്പിക്കും. ഏഴാം ഉത്സവദിവസമായ ഫെബ്രുവരി 26 ന് മഹാ ശിവരാത്രിയോടനുബന്ധിച്ച് രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് നടക്കും. കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്നും ഭക്തിനിര്‍ഭരമായ കാവടി ഘോഷയാത്രയും തുടര്‍ന്ന് കാവടി അഭിഷേകവും നടക്കും. ഫെബ്രുവരി 27ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.
0 Comments