അന്തരിച്ച ഭാവഗായകന്‍ പി ജയചന്ദ്രന് സംഗീതാര്‍ച്ചനയുമായി അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ജയഭാവഗീതം സംഘടിപ്പിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഇംഗ്ലീഷ് വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍ എന്നിവരും പി.ജയചന്ദ്രന്റെ വരികള്‍ ആലപിച്ചു.
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികമാരായ ഡോ നിനുമോള്‍ സെബാസ്റ്റ്യന്‍, തേജിമോള്‍ ജോര്‍ജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജയചന്ദ്രന്‍ പാടിയ വിവിധ ഭാവഗാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നൃത്തരംഗങ്ങളുടെ അകമ്പടിയോടെ തനിമ ചോരാതെ ജയഭാവ ഗീതത്തില്‍അവതരിപ്പിച്ചു.
0 Comments