അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന്റെ സംസ്‌കാര കര്‍മ്മങ്ങള്‍ ഞായറാഴ്ച നടക്കും. AV റസ്സലിന്റ മൃതദേഹം ശനിയാഴ്ച ചെന്നൈയില്‍ നിന്നും കേരളത്തിലെത്തിക്കും. രാവിലെ 9 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മുതദേഹം കോട്ടയത്തേക്ക് കൊണ്ടുവരും.
12 മുതല്‍ 2 വരെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലും, 2.30 മുതല്‍ 5 വരെ ചങ്ങനാശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് തെങ്ങണയിലെ വസതിയില്‍ എത്തിക്കും. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് നടക്കും.
0 Comments