സജി മഞ്ഞക്കടമ്പന്‍ ഇനി പി.വി അന്‍വറിനൊപ്പം.സജി മഞ്ഞക്കടമ്പില്‍ നേതൃത്വം നല്‍കുന്ന ഡമോക്രാറ്റിക് കേരള കോണ്‍ഗ്രസ് PV അന്‍വര്‍ നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകവുമായി ലയിക്കും. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഘടകകക്ഷി എന്ന നിലയില്‍ NDA യില്‍ നിന്നും കാര്യമായ പരിഗണനകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ PV അന്‍വറിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നുവെന്ന് മഞ്ഞക്കടമ്പന്‍ പറഞ്ഞു. കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളിലും വന്യ മൃഗങ്ങളുടെ അക്രമണം കര്‍ഷകരെ ദുരിതത്തിലാക്കുന്ന കാര്യത്തിലും സര്‍ക്കാരിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നതിലും ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുമെന്ന് പി.വി അന്‍വറും സജി മഞ്ഞക്കടമ്പനും പറഞ്ഞു.
0 Comments