ആരോഗ്യം ആനന്ദം ക്യാന്‍സര്‍ രോഗ പ്രതിരോധ ക്യാമ്പയിന്റെ കടനാട് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. കടനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉദ്ഘാടനം നിര്‍വഹിച്ചു. ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 8 വരെ നടത്തുന്ന ക്യാമ്പയ്‌നില്‍ സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള ക്യാന്‍സര്‍ എന്നിവയുടെ സ്‌ക്രീനിംഗ് നടത്തി പരിശോധനയും ചികിത്സയും നല്‍കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ ബ്രിജിറ്റ് ജോണ്‍ പറഞ്ഞു. ഡോ. പ്രീനു സൂസന്‍ ചാക്കോ, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ബിമല്‍കുമാര്‍ ഡി , MLSP ശ്രുതിമോള്‍ എസ്.എന്നിവര്‍ പ്രസംഗിച്ചു.
.
0 Comments