വേനലിന്റെ കാഠിന്യത്തിനൊപ്പം മീനച്ചിലാറ്റിലെ ജലനിരപ്പു താഴുന്നത് ആശങ്കക്കിടയാക്കുകയാണ്. ഫെബ്രുവരിയില്‍ത്തന്നെ മീനച്ചിലാര്‍ പലയിടത്തും നീര്‍ച്ചാലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വേനല്‍ കടുക്കുമ്പോള്‍ നീരൊഴുക്കു നിലച്ച് മീനച്ചിലാര്‍ വറ്റി വരളുന്ന സാഹചര്യം കുടിവെള്ള വിതരണത്തെയും ദോഷകരമായി ബാധിക്കും.
തടയണകളാണ് ഇപ്പോള്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് ഒരു വിധം പിടിച്ചു നിറുത്തുന്നത്. എന്നാല്‍ വേനല്‍ ഇനിയും ശക്തിപ്പെടുമ്പോള്‍ തടയണകളിലും ജലനിരപ്പ് താഴാനാണ് സാധ്യത. ശക്തമായ വേനല്‍ മഴ ലഭിച്ചാല്‍ മാത്രമേ മീനച്ചിലാര്‍ വറ്റിവരളാതിരിക്കാനും രൂക്ഷമായ കുടിവെളള ക്ഷാമം ഒഴിവാക്കാനും കഴിയുകയുള്ളുവെന്നാണ് കരുതപ്പെടുന്നത്.
0 Comments