Breaking...

9/recent/ticker-posts

Header Ads Widget

കള്‍ച്ചറല്‍ ഫിയസ്റ്റയും, ഫാഷന്‍ ഷോയും സംഘടിപ്പിച്ചു



രാമപുരം മാര്‍ ആഗസ്തീനോസ് കോളേജില്‍ കോളേജ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കള്‍ച്ചറല്‍ ഫിയസ്റ്റയും, ഫാഷന്‍ ഷോയും സംഘടിപ്പിച്ചു. 'ഫ്‌ലാഷ് 2K25' കള്‍ച്ചറല്‍ ഫിയസ്റ്റയുടെയും 'റണ്‍വേ റേഡിയന്‍സ് ' ഫാഷന്‍ ഷോയുടെയും ഉദ്ഘാടനം കോളേജ് മാനേജര്‍ ഫാദര്‍ ബര്‍ക്കുമന്‍സ് കുന്നുംപുറം നിര്‍വഹിച്ചു. 


.


.പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിജി ജേക്കബ്, മാജിക് ടെയില്‍സ് ഫാഷന്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അമല്‍ മോഹന്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവി ലിന്‍സി ആന്റണി, മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ധന്യ എസ് നമ്പൂതിരി, സെക്രട്ടറി അഭിനാഥ് ജോജന്‍, എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. റണ്‍വെ റേഡിയന്‍സ് ഫാഷന്‍ഷോയും നടന്നു.

Post a Comment

0 Comments