Breaking...

9/recent/ticker-posts

Header Ads Widget

പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാശ്രയ സംഘ പ്രവര്‍ത്തക സംഗമം നടന്നു



പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാശ്രയ സംഘ പ്രവര്‍ത്തക  സംഗമം മാന്നാര്‍ സെന്റ്  മേരീസ് മൗണ്ട് പള്ളി പാരിഷ് ഹാളില്‍ നടന്നു. പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തന സമിതി ചെയര്‍മാന്‍ ഡാന്റിസ് കൂനാനിക്കല്‍ ഉദ്ഘാടനം ചെയ്തു.യുവതലമുറ വിദ്യാഭ്യാസത്തിനും തൊഴിലിനും മികച്ച ജീവിത സാഹചര്യങ്ങള്‍ക്കുമായി നാട് വിട്ടുപോകുമ്പോള്‍ നമ്മുടെ ഗ്രാമങ്ങളില്‍ പോലും വയോജന വസതികള്‍ വര്‍ദ്ധിച്ചുവരികയാണ്.


.


. കൊട്ടാര സദൃശമായ വീടുകളും ഉയര്‍ന്ന മതിലുകളും വിളിച്ചോതുന്ന സമൃദ്ധിയുടെ അനുഭവം അവിടെ താമസിക്കുന്ന മാതാപിതാക്കള്‍ക്ക് ലഭ്യമാക്കാന്‍ ഊഷ്മളമായ അയല്‍ബന്ധങ്ങള്‍ അനിവാര്യമാണന്നും ഡാന്റീസ് കൂനാനിക്കല്‍ പറഞ്ഞു.  വികാരി ഫാ. സിറിയക് കൊച്ചുകൈപ്പെട്ടി അദ്ധ്യക്ഷനായിരുന്നു. പി.എസ്.ഡബ്ലിയു.എസ് സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ഷൈനി ജിജി, പഞ്ചായത്തംഗം സ്റ്റീഫന്‍ പാറാവേലി, മുന്‍ പഞ്ചായത്തു മെമ്പര്‍  സാലി സിറിയക്, സ്വാശ്രയസംഘം മുന്‍ പ്രസിഡന്റ് വര്‍ഗീസ് ജെ പുത്തന്‍പുര, സംഘം ഭാരവാഹികളായ സീനാ ജിന്‍സ് , റോസിലി സോജന്‍ , വിന്‍സന്റ് കണ്ണഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments