അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷമെത്തുമ്പോള്‍ കാലാവധി പൂര്‍ത്തിയാക്കാതെ രാജിവയ്ക്കുകയില്ലെന്ന ഉറച്ച നിലപാടിലാണ് പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍. 29 വര്‍ഷക്കാലം കൗണ്‍സിലറായി പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച തനിക്ക് ഇപ്പോഴത്തെ ഭരണ സമിതിയുടെ കാലയളവില്‍ അവസാനത്തെ 2 വര്‍ഷക്കാലത്തേക്കാണ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരുന്ന തെന്ന് ഷാജു തുരുത്തന്‍ പറഞ്ഞു.
.
. 4 ഉന്നതാധികാരസമിതിയംഗങ്ങളും മണ്ഡലം പ്രസിഡന്റും ചേര്‍ന്നെടുത്ത തീരുമാന പ്രകാരമാണ് ചെയര്‍മാന്‍ സ്ഥാനത്തു തുടരുന്നത്. ഇപ്പോള്‍ ചിലര്‍ രാജി ആവശ്യപ്പെടുന്നതില്‍ കാര്യമില്ലെന്നും പാര്‍ട്ടിയുടെ ഉറച്ച പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ സ്ഥാനത്തു തുടരുമെന്നും ഷാജു തുരുത്തന്‍ പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ എല്ലാവരോടും മാന്യമായി പെരുമാറി ഭരണം മുന്നോട്ടു കൊണ്ടു പൊവുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചാണ് പ്രവര്‍ത്തനമെന്നും രാജിവയ്ക്കാന്‍ ഉദ്ദേശമില്ലെന്നും ഷാജു തുരുത്തന്‍ പറഞ്ഞു. ചെയര്‍മാന്‍ എന്ന നിലയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കൗണ്‍സിലിന്റെ ശേഷിക്കുന്ന കാലയളവിലും ചെയര്‍മാന്‍ സ്ഥാനത്തു തുടരുമെന്നും ഷാജു തുരുത്തന്‍ പറഞ്ഞു.
0 Comments