Breaking...

9/recent/ticker-posts

Header Ads Widget

മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ.



മധ്യവയസ്‌കന്റെ സ്ഥാപനത്തില്‍ നിന്നും  93 ലക്ഷം  രൂപ തട്ടിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കരിങ്കുന്നം വെള്ളമറ്റത്തില്‍ വീട്ടില്‍  മനോജ് ജോസഫ് (48)  എന്നയാളെയാണ്  ഏറ്റുമാനൂര്‍  പോലീസ് അറസ്റ്റ് ചെയ്തത്. 



.


.അതിരമ്പുഴ   സ്വദേശിയായ മധ്യവയസ്‌കന്റെ  ഉടമസ്ഥതയിലുള്ള  Mannakkulathil Institute of hair line academyഎന്ന സ്ഥാപനത്തിലെ മാനേജരായിരുന്ന ഇയാള്‍ ഉടമസ്ഥന്‍ അറിയാതെ  കൂട്ടാളിയുമായി ചേര്‍ന്ന്   സ്ഥാപനത്തിലെ ഹെയര്‍ പ്രോഡക്ടുകള്‍  ഇയാളുടെ പേരിലുള്ള യൂട്യൂബ് ചാനല്‍ വഴി വില്‍പ്പന നടത്തി പണം സമ്പാദിക്കുകയും, മധ്യവയസ്‌കന്റെ  കള്ള ഒപ്പിട്ട് വ്യാജ പ്രമാണം ചമച്ച് പൈസ മേടിക്കുകയും, കൂടാതെ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന 200 കിലോയോളം മുടിയും, ലക്ഷക്കണക്കിന് രൂപയും, കൂടാതെ 10,000 യുഎസ് ഡോളറും  ഉള്‍പ്പെടെ 93 ലക്ഷം രൂപ കബളിപ്പിച്ചു തട്ടിയെടുക്കുകയായിരുന്നു. ഇത് കൂടാതെ സ്ഥാപനത്തില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കമ്പ്യൂട്ടറും, മൊബൈല്‍ ഫോണും ഇവര്‍ മോഷ്ടിക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ അന്‍സല്‍ എ. എസ്, എസ് ഐ ജയപ്രകാശ് വി. ഡി, എ.എസ്.ഐ വിനോദ് വി.കെ, സി.പി.ഓ മാരായ ഡെന്നി,സെയ്ഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെറിമാന്‍ഡ് ചെയ്തു.


Post a Comment

0 Comments