അന്ത്യാളത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് മരുമകന്‍ അമ്മായിഅമ്മയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പൊള്ളലേറ്റ അമ്മായിയമ്മയും മരുമകനും മരണമടഞ്ഞു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ അന്ത്യാളം പരവന്‍പറമ്പില്‍ സോമന്റെ ഭാര്യ നിര്‍മ്മല (58) യെയാണ് മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജ് (42) പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
.
. 6 വയസ്സുകാരനായ മകനുമായി ഭാര്യാ വീട്ടിലെത്തിയ മനോജ് ഭാര്യ മാതാവിന്റെയും സ്വന്തം ദേഹത്തും കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരും പാലായില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും പോലീസും ചേര്‍ന്ന് ഇരുവരെയും ആദ്യം പാലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഇരുവരും മരണമടഞ്ഞത്.
0 Comments