കോട്ടയം ഗവ:നഴ്‌സിംഗ് കോളേജില്‍ നടന്ന റാഗിംഗിനെതിരെയുള്ള പ്രതിഷേധ സമരങ്ങള്‍ ശക്തമാകുന്നതിനിടയില്‍ കേസിലെ പ്രതികളെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ബുധനാഴ്ച രാവിലെ വൈദ്യ പരിശോധനയ്ക്കു ശേഷമാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.
പ്രതികളെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍ ജോണ്‍സണ്‍, വയനാട് നടവയല്‍ സ്വദേശി എന്‍.എസ്. ജീവ, മലപ്പുറം മഞ്ചേരി സ്വദേശി | റിജില്‍ ജിത്ത്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരാണ് കേസിലെ പ്രതികള്‍. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ റാഗിംഗ് നടന്ന ഹോസ്റ്റലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് ഗാന്ധിനഗര്‍ പോലീസ് അറിയിച്ചു. തെളിവ് ശേഖരണം പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ നടപടിക്രമങ്ങളുടെ ഭാഗമായുള്ള തെളിവെടുപ്പ് മാത്രമായിരിക്കും ഉണ്ടാവുക എന്നാണ് സൂചനകള്‍.
0 Comments