Breaking...

9/recent/ticker-posts

Header Ads Widget

ഊര്‍ജ്ജ സംരക്ഷണ പുരസ്‌കാരങ്ങളില്‍ ബില്‍ഡിംഗ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം മാര്‍ സ്ലീവാ മെഡിസിറ്റിക്ക്



കേരള സംസ്ഥാന ഊര്‍ജ്ജ വകുപ്പിനു കീഴിലുള്ള സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ഊര്‍ജ്ജ സംരക്ഷണ പുരസ്‌കാരങ്ങളില്‍ ബില്‍ഡിംഗ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയില്‍ നിന്ന് മാര്‍ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് പ്രോജക്ട്‌സ് ഡയറക്ടര്‍ റവ. ഫാ. ജോസ് കീരഞ്ചിറ, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരവും, ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. 


.


.
എന്‍ജിനീയറിംഗ് വിഭാഗം മാനേജര്‍ ഡോ. പോളി തോമസ് , ഡപ്യൂട്ടി മാനേജര്‍മാരായ ലിജു തോമസ് , ജോമോന്‍ ജോസ് എന്നിവരും പങ്കെടുത്തു. ഏറ്റവും ഫലപ്രദമായ രീതിയില്‍ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കെട്ടിടങ്ങളുടെ വിഭാഗത്തിലാണ് മാര്‍ സ്ലീവാ മെഡിസിറ്റിക്ക് പുരസ്‌കാരം ലഭിച്ചത്. സംസ്ഥാനത്ത് ഉടനീളമുള്ള ഒട്ടേറെ ആരോഗ്യ സ്ഥാപനങ്ങളെയും വന്‍കിട കെട്ടിടങ്ങളെയും ഉള്‍പ്പെടെ അവാര്‍ഡിനു പരിഗണിച്ചതില്‍ നിന്നും മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ഒന്നാം സ്ഥാനം ലഭിച്ചത് ആശുപത്രിയുടെ മികവ് വ്യക്തമാക്കുന്നു. മികച്ച പരിസ്ഥിതി, ഊര്‍ജ, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഒന്നാം സ്ഥാനവും മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചിരുന്നു. കേരള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍  നടത്തിയ വസ്തു നിഷ്ഠമായ വിലയിരുത്തലില്‍, ഊര്‍ജ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍, ശാശ്വത വികസന സംരംഭങ്ങള്‍, നവീന ഊര്‍ജ സംരക്ഷണ സാങ്കേതിക വിദ്യകള്‍, മറ്റ് പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ആശുപത്രിക്ക് പുരസ്‌കാരം നല്‍കുന്നതിനായി തീരുമാനം എടുത്തത്. ആശുപത്രി മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ കാര്യക്ഷമതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള മാര്‍ സ്ലീവാ മെഡിസിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവു  കൂടിയാണെന്നു മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ പറഞ്ഞു. അവാര്‍ഡ് നേടിയ മറ്റു സ്ഥാപനങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ കൂടാതെ ISO 50001 സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനും, എനര്‍ജി ഓഡിറ്റിങിനും, CEA/CEM പരീക്ഷയ്ക്കും വേണ്ട സര്‍ക്കാര്‍ ഗ്രാന്റിനും മാര്‍ സ്ലീവാ മെഡിസിറ്റി ഈ പുരസ്‌കാരത്തിലൂടെ അര്‍ഹമായി.

Post a Comment

0 Comments