പൂഞ്ഞാര്‍ എസ്.എം.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്‌സിന്റെ പാസ്സിങ് ഔട്ട് പരേഡ് നടന്നു. ജി.വി രാജ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ പാലാ ഡിവൈഎസ്പി കെ സദന്‍ സല്യൂട്ട് സ്വീകരിച്ചു. അമ്പതോളം കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.
എസ്പിസി പ്രൊജക്റ്റ് എഡിഎന്‍ഒ ജയകുമാര്‍, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിള്‍,സ്‌കൂള്‍ മാനേജര്‍ പി.ആര്‍ അശോകവര്‍മ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ ജയശ്രീ, ഹെഡ്മാസ്റ്റര്‍ വി.ആര്‍ പ്യാരിലാല്‍, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് എ.പി അനുജ വര്‍മ്മ, പിടിഎ പ്രസിഡന്റ് രാജേഷ് പാറക്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments