പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ടാക്‌സിസ്റ്റാന്റിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി മഴയും വെയിലുമേല്‍ക്കാത വിശ്രമിക്കാം. ടാക്‌സി ഡ്രൈവര്‍മാരുടെ ആവശ്യം പരിഗണിച്ച് നഗരസഭ വെയിറ്റിംഗ് ഷെഡ് പണിതു നല്‍കി..
ടാക്‌സി സ്റ്റാന്‍ഡിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കുന്നതിനായാണ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത്. പാലാ നഗരസഭയുടെ 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 85,000 രൂപ ചെലവിട്ടാണ് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. സ്റ്റാന്റിലെ 20 ഓളം വരുന്ന ഡ്രൈവര്‍മാര്‍ തങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ പാലാ നഗരസഭ നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ചു.
0 Comments