രാജ്യത്തിന്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത അരുവിത്തുറ കോളേജിലെ എന്‍സിസി കേഡറ്റുകളായ കുരുവിള സെബാസ്റ്റിനും, അല്‍ഫോന്‍സാ അലക്‌സിനും സ്വീകരണം നല്‍കി. അരുവിത്തുറ ഫൊറോന ദേവാലയ അങ്കണത്തില്‍ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് കേഡറ്റുകളെ സെന്റ് ജോര്‍ജ് കോളേജിലേക്ക് ആനയിച്ചത്.
.
.തുടര്‍ന്ന് കോളേജില്‍ എന്‍സിസിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് പാസ്റ്റ്‌റ്റോടെ വിദ്യാര്‍ഥികള്‍ക്ക് വരവേല്‍പ്പ് നല്‍കി .കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട്ട് എന്നിവര്‍ പൂച്ചെണ്ട് നല്‍കി വിദ്യാര്‍ഥികളെ സ്വീകരിച്ചു. ചടങ്ങില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍, എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ഡോ ലൈജു വര്‍ഗ്ഗീസ്, കോളേജ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍പങ്കെടുത്തു.
0 Comments