Breaking...

9/recent/ticker-posts

Header Ads Widget

വെള്ളികുളം കാരികാട് -കമ്പിപ്പാലം റോഡിന് സമീപത്തുള്ള കൃഷിയിടങ്ങളില്‍ തീപിടുത്തം



വെള്ളികുളം കാരികാട് -കമ്പിപ്പാലം റോഡിന് സമീപത്തുള്ള കൃഷിയിടങ്ങളില്‍  തീപിടുത്തം . ബുധനാഴ്ച രാവിലെ 10 മണിയോടുകൂടി വാഴയില്‍ ജെയ്‌സന്റെ പുരയിടത്തിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് സമീപപ്രദേശങ്ങളിലെ കൃഷി സ്ഥലത്തേക്ക് തീ ആളിപ്പടര്‍ന്നു. വാഴയില്‍ ബോസ്, പാമ്പാടത്ത് ആന്റോ, വഴക്കുഴയില്‍ ജോഷി എന്നിവരുടെ കൃഷിസ്ഥലങ്ങളില്‍തീ പടര്‍ന്ന് വമ്പിച്ച നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 


ശക്തമായ കാറ്റും ദുര്‍ഘടമായ വഴിയും മൂലം ഫയര്‍ഫോഴ്സിന് സ്ഥലത്തേക്ക് കടന്നു വരാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. റബ്ബര്‍ ,കാപ്പി, കുരുമുളക് ,തെങ്ങ് എന്നിങ്ങനെയുള്ള കാര്‍ഷിക വിളകളാണ് തീപിടുത്തത്തില്‍ കത്തി നശിച്ചത്.  വെള്ളികുളം പള്ളി വികാരി ഫാ.സ്‌കറിയ വേകത്താനം ജയ്‌സണ്‍ വാഴയില്‍, സണ്ണി കണിയാം കണ്ടത്തില്‍ , ബോസ് വാഴയില്‍, അലന്‍ കണിയാംകണ്ടത്തില്‍, ജോര്‍ജ് മാന്നാത്ത്, ബിനു വെട്ടൂണിക്കല്‍, ജസ്ബിന്‍ വാഴയില്‍ ,പ്രവീണ്‍ വട്ടോത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് തീ അണച്ചത്..തീപിടുത്തത്തില്‍ വലിയ നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്.

Post a Comment

0 Comments