Breaking...

9/recent/ticker-posts

Header Ads Widget

ട്രിപ്പിള്‍ ഐ.ടി ക്യാമ്പസില്‍ ബിരുദധാന ചടങ്ങില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പങ്കെടുക്കും



പാലാ വലവൂര്‍ ഹില്‍സിലെ ട്രിപ്പിള്‍ ഐ.ടി ക്യാമ്പസില്‍ ആറാമത് ബിരുദധാന ചടങ്ങില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം പാലായ്ക്ക് അഭിമാനകരമെന്നും പാലായെ രാജ്യത്തിന് പരിചയപ്പെടുത്തിയ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഈ സ്ഥാപനത്തിന്റെ ദേശീയ പ്രാധാന്യമാണ് കേന്ദ്ര ധനകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ വിളിച്ചറിയിക്കുന്നതെന്നും ജോസ് K മാണി MP പറഞ്ഞു. ട്രിപ്പിള്‍ ഐ.ടി ക്യാമ്പസിലെത്തിയ ജോസ് K  മാണി ഒരുക്കങ്ങളെക്കുറിച്ച് അധികൃതരുമായി  ചര്‍ച്ച നടത്തി. 

രാജ്യത്ത് നിലവിലിലുള്ള ട്രിപ്പിള്‍ ഐ.ടി കളില്‍ ചുരുങ്ങിയ സമയം കൊണ്ട് വലിയ മുന്നേറ്റം നടത്തുവാന്‍ ഈ ക്യാമ്പസിന് കഴിഞ്ഞിരിക്കുന്നതില്‍ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.55 ഏക്കറിലായി വിശാലമായ രണ്ട് അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കുകളും 1700 വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ സൗകര്യവും ഇവിടെ ഉണ്ട്.ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ 217 ഡിഗ്രി ബിരുദധാരികള്‍ക്കും 55 പോസ്റ്റ് ഗ്രാജ്വേറ്റുകള്‍ക്കും 5 ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര മന്ത്രി ബിരുദം സമ്മാനിക്കും. 2015-ല്‍ 30 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ സ്ഥാപനത്തില്‍ ആദ്യവര്‍ഷ ഡിഗ്രി പഠനത്തിനായി 550 വിദ്യാര്‍ത്ഥികളാണുള്ളത് . 1700-ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.ഇന്ത്യയിലെ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിലൊന്നായ ഐഐഐടി കോട്ടയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ശനിയാഴ്ച വൈകുന്നേരം 4:30-ന് ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ഐഐഐടി കോട്ടയം ചെയര്‍പേഴ്‌സണ്‍ ഡോ.  വിജയലക്ഷ്മി ദേശ്മാനെ  അധ്യക്ഷത വഹിക്കും.  ഇതിന്റെ ഫലമായി ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഐഐഐടി കോട്ടയം പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയിയതായി റജിസ്ട്രാര്‍ ഡോ. എം. രാധാകൃഷ്ണന്‍അറിയിച്ചു.

Post a Comment

0 Comments